Cricket Cricket-International Top News

മുഹമ്മദ് വാസിമിന് പകരക്കാരനായി ഹസൻ അലിയെ ടീമിലെത്തിച്ച് പാകിസ്ഥാൻ

August 27, 2022

author:

മുഹമ്മദ് വാസിമിന് പകരക്കാരനായി ഹസൻ അലിയെ ടീമിലെത്തിച്ച് പാകിസ്ഥാൻ

ദുബായിലെ ഐസിസി അക്കാദമിയിൽ പരിശീലനത്തിനിടെ നടുവേദനയെ തുടർന്ന് എംആർഐ സ്‌കാനിംഗിന് അയച്ച മുഹമ്മദ് വാസിമിന് പകരക്കാരനായി ഹസൻ അലിയെ 2022 ടി20 ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).

ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് ദുബായില്‍ പരിശീലനത്തിനിടെയാണ് പേസര്‍ മുഹമ്മദ് വസീമിനെ നടുവേദന അലട്ടിയത്. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പ് പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പുറത്തായതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു ആശങ്കയായി വസീമിന്റെ നടുവേദന എത്തുന്നത്.

മോശം ബൗളിംഗ് ഫോം കാരണം പേസർ ഹസൻ അലിയെ അടുത്തിടെ പാകിസ്ഥാൻ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. നെതർലൻഡ്‌സ് പര്യടനത്തിൽ വലംകൈയ്യൻ ഫാസ്റ്റ് ബോളർ പങ്കെടുത്തിരുന്നില്ല. എന്നിരുന്നാലും ആഭ്യന്തര ഫോർമാറ്റിൽ മികച്ച പ്രകടനം നടത്താനും അന്താരാഷ്ട്ര രംഗത്തേക്ക് തിരിച്ചുവരാനും ഹസനെ ക്യാപ്റ്റൻ ബാബർ അസം പിന്തുണച്ചിരുന്നു.

Leave a comment