Cricket Cricket-International Top News

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും, ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും

August 27, 2022

author:

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും, ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കമാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ട്വന്റി 20 ക്രിക്കറ്റില്‍ സ്ഥായിയായ വന്‍ശക്തികളോ ദുര്‍ബലരോ ഇല്ല എന്നതുകൊണ്ടു തന്നെ ഇന്നത്തെ മത്സരവും പ്രവചനാതീതമാണ്.

ഇന്നത്തെ മത്സരത്തിൽ പേപ്പറിലെ കരുത്തർ ശ്രീലങ്ക തന്നൊണ്. പഴയ പ്രതാപത്തിന്‍റെ നിഴൽ പോലുമാകാൻ ലങ്കക്ക് കഴിയുന്നില്ലെങ്കിലും ദാസുൻ ശനകയും കൂട്ടരും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകളുടെ കൂടാരമാണ് അഫ്ഗാനിസ്ഥാൻ എന്നതും തള്ളിക്കളയാനാവില്ല.

2020 മുതലുള്ള റെക്കോർഡ് നോക്കിയാൽ അയർലൻഡിനെതിരെ ഒരു ടി20 പരമ്പരയും, സിംബാബ്‌വെയ്‌ക്കെതിരെ രണ്ട് വിജയങ്ങളും, ബംഗ്ലാദേശിനെതിരെ ഒരു സമനിലയും നേടിയാണ് കുട്ടിക്രിക്കറ്റിലെ കരുത്ത് തെളിയിച്ചിരിക്കുന്നത്. എന്നാൽ 2020 മുതൽ ഒരു ടി20 പരമ്പര മാത്രമാണ് ശ്രീലങ്ക നേടിയത്. എന്നാൽ ഇതി ഇന്ത്യയ്‌ക്കെതിരെയായിരുന്നു എന്നതും തന്നെയാണ് ശ്രദ്ധേയം.

Leave a comment