Cricket Cricket-International Top News

അബുദാബി ടി 10 ലീഗ്; ബംഗ്ലാ ടൈഗേഴ്‌സ് ക്യാപ്റ്റനായി ഷാക്കിബ് അൽ ഹസൻ

August 26, 2022

author:

അബുദാബി ടി 10 ലീഗ്; ബംഗ്ലാ ടൈഗേഴ്‌സ് ക്യാപ്റ്റനായി ഷാക്കിബ് അൽ ഹസൻ

ബംഗ്ലാദേശ് ടി 20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഷാക്കിബ് അൽ ഹസന് അബുദാബി ടി 10 ലീഗിന്റെ അഞ്ചാം പതിപ്പിൽ കളിക്കാൻ അനുമതി. ബംഗ്ലാ ടൈഗേഴ്‌സ് താരമായ ഷാക്കിബ് ആയിരിക്കും ടൂർണമെന്റിൽ ടീമിനെ നയിക്കുക. കഴിഞ്ഞ വർഷം പത്ത് മത്സരങ്ങളിൽ ആറെണ്ണം വിജയിച്ച ബംഗ്ലാ ടൈഗേഴ്സ് മൂന്നാം സ്ഥാനത്താണ് പൂർത്തിയാക്കിയത്.

ഷാക്കിബിനൊപ്പം മുൻ ഇന്ത്യൻ താരവും രണ്ട് തവണ ലോക ചാമ്പ്യനുമായ എസ് ശ്രീശാന്ത് ടീം മെന്ററായി ടീമിലെത്തും. കളിയിൽ നിന്ന് വിരമിച്ച ശേഷം ഇതാദ്യമായാണ് 39-കാരൻ പരിശീലക റോളിൽ ഒരു ടീമിൽ എത്തുന്നത്. ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട മുൻ ബംഗ്ലാദേശ് ഓൾറൗണ്ടർ അഫ്താബ് അഹമ്മദിനൊപ്പമാണ് ശ്രീശാന്ത് പ്രവർത്തിക്കുക. നസ്മുൽ ആബേദിൻ ഫാഹിമിനെ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും നിയമിച്ചിട്ടുണ്ട്.

ഷാക്കിബിനൊപ്പം ന്യൂസിലൻഡ് താരം കോളിൻ മൺറോയും ഓപ്പണർ എവിൻ ലൂയിസും ടീമിലെത്തും. മൺറോ ‘എ കാറ്റഗറി’യുടെ ഭാഗമായപ്പോൾ ലൂയിസ് പ്ലാറ്റിനം കളിക്കാരനായി കരാർ ഒപ്പിട്ടു. ക്രിക്കറ്റ് ലോകത്ത് ‘ബേബി മലിംഗ’ എന്നറിയപ്പെടുന്ന മതീഷ പതിരണയ്‌ക്കൊപ്പം പേസ് ആക്രമണം നയിക്കാൻ ഒരുങ്ങുന്നത് മുഹമ്മദ് ആമിർ ആയിരിക്കുമെന്നതും ശ്രദ്ധേയമാണ്.

Leave a comment