Cricket Cricket-International Top News

ഏഷ്യ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കമാവും, ആദ്യ മത്സരം ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിൽ

August 26, 2022

author:

ഏഷ്യ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കമാവും, ആദ്യ മത്സരം ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിൽ

ടി20 ലോകകപ്പിന് മുമ്പ് ഏഷ്യ കപ്പ് ക്രിക്കറ്റിന് തിരിതെളിയും. നേരത്തെ ശ്രീലങ്കയിൽ നടത്താനിരുന്നതെങ്കിലും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ടൂര്‍ണമെന്‍റിന്‍റെ 15-ാമത് എഡിഷന് നാളെ യുഎഇയിലാണ് തുടക്കമാവുന്നത്. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഇക്കുറി മുഖാമുഖം വരുന്നത്.

നാളെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്ക-അഫ്‌ഗാനിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തോടെയാണ് ടൂര്‍ണമെന്‍റിന് തിരശ്ശീല ഉയരുക. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെതിരെ ഇന്ത്യയും ഇറങ്ങും.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ട്വന്‍റി20 ലോകകപ്പ് നടക്കും എന്നതിനാല്‍ ടി20 ഫോര്‍മാറ്റിലാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളുമാണുള്ളത്.

കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളെ യോഗ്യതാ റൗണ്ടില്‍ മറികടന്നാണ് ഹോങ്കോങ് ടൂര്‍ണമെന്‍റില്‍ ഇടംപിടിച്ചത്. ഇന്ത്യയാണ് ഏഷ്യാ കപ്പിലെ ഫേവറേറ്റുകള്‍ എന്നാണ് പൊതു വിലയിരുത്തലെങ്കിലും പാകിസ്ഥാനെയും ശ്രീലങ്കയെയും എഴുതിതള്ളാനാവില്ല.

Leave a comment