Cricket Cricket-International Top News

ഏഷ്യാ കപ്പിൽ കോലി ഉപയോഗിക്കുക പ്രത്യേക നിലവാരത്തിലുള്ള ബാറ്റ്

August 24, 2022

author:

ഏഷ്യാ കപ്പിൽ കോലി ഉപയോഗിക്കുക പ്രത്യേക നിലവാരത്തിലുള്ള ബാറ്റ്

ചെറിയ ഇടവേളയ്ക്കു ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നടക്കുന്ന 2022 ഏഷ്യാ കപ്പിൽ വീണ്ടും കളത്തിലിറങ്ങാൻ ഒരുങ്ങുന്ന പ്രത്യേക ഗോൾഡ് വിസാർഡ് നിലവാരമുള്ള എംആർഎഫ് ബാറ്റാവും വിരാട് കോഹ്‌ലി ഉപയോഗിക്കുകയെന്ന് സ്ഥിരീകരണം.

ആഗസ്ത് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കാനിരിക്കുന്ന കോണ്ടിനെന്റൽ ടൂർണമെന്റിനായി ടയർ നിർമ്മാണ കമ്പനിയായ MRF ആണ് പ്രത്യേക ഗോൾഡ് വിസാർഡ് ക്വാളിറ്റി ബാറ്റ് സ്പോൺസർ ചെയ്യുന്നത്. ഇതിന് ഏകദേശം 22,000 രൂപ ചെലവു വരുമെന്നാണ് റിപ്പോർട്ട്.

തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കോലിക്ക് ഇപ്പോൾ ഉപയോഗിക്കുന്ന ബാറ്റിൽ ഭാഗ്യമില്ലെന്ന അടക്കം പറച്ചിലാണ് ബാറ്റിൽ മാറ്റം വരുത്താൻ കാരണമായിരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്, അന്താരാഷ്ട്ര തലത്തിൽ ഈ വർഷം നിലവിലെ ബാറ്റ് ഉപയോഗിച്ച് എല്ലാ ഫോർമാറ്റുകളിലും ഏകദേശം 25 ശരാശരിമാത്രമാണുള്ളത്.

ഏത് കലണ്ടർ വർഷത്തിലെയും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണിത്. ഇതിനു മുമ്പ് 2008-ലായിരുന്നു താരത്തിന്റെ ഏറ്റവും താഴ്ന്ന ശരാശരി (31.80).

Leave a comment

Your email address will not be published. Required fields are marked *