Cricket Cricket-International Top News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

August 24, 2022

author:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റിലുണ്ടായിരുന്ന ടീമിൽ ഒരു മാറ്റമാണ് ത്രീ ലയൺസ് വരുത്തിയിരിക്കുന്നത്. ഒല്ലി റോബിൻസൺ തിരിച്ചെത്തിയതാണ് ആതിഥേയർക്ക് ആശ്വാസമാവുന്ന കാര്യം. ആദ്യ ടെസ്റ്റിലെ നാണംകെട്ട ഇന്നിംഗ്‌സ് തോൽവിക്ക് ശേഷം ആഗസ്റ്റ് 25 വ്യാഴാഴ്ച്ച മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് രണ്ടാം ടെസ്റ്റ് മത്സരം അരങ്ങേറുക.

സീരീസ് ഓപ്പണറിന്റെ ഭാഗമായ മിക്കവാറും എല്ലാ കളിക്കാരും ഇംഗ്ലണ്ടിനായി പ്ലേയിംഗ് ഇലവനിൽ ഇടം നേടിയിട്ടുണ്ട്. ബോളിംഗിൽ മാറ്റം കൊണ്ടുവരാനാണ് ഇംഗ്ലണ്ടിന്റെ തീരുമാനം. ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ചേർന്നാണ് പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. അതേസമയം ജാക്ക് ലീച്ച് സ്പിൻ സ്പിൻ നിരയെയും നയിക്കും.

രണ്ടാം ടെസ്റ്റിനായുള്ള പ്ലേയിംഗ് ഇലവൻ ഇങ്ങനെ;

അലക്‌സ് ലീസ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പർ), ഒല്ലി റോബിൻസൺ, ജാക്ക് ലീച്ച്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സൺ.

Leave a comment