Cricket Cricket-International Top News

ന്യൂസിലൻഡിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു

August 24, 2022

author:

ന്യൂസിലൻഡിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകന്‍. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ എ ടീമിലിടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാസംണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലില്ല.

ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ എ ടീം കളിക്കുക. ആദ്യ ചതുര്‍ദിന ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ ഒന്നിന് ബെഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടങ്ങും. രണ്ടാം മത്സരം ഹുബ്ലിയിലെ രാജ്നഗര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിലും നടക്കും.

ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീം: പ്രിയങ്ക് പഞ്ചാൽ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്‌ക്‌വാദ്, രജത് പതിദാർ, സർഫറാസ് ഖാൻ, തിലക് വർമ്മ, കെഎസ് ഭരത്, ഉപേന്ദ്ര യാദവ്, കുൽദീപ് യാദവ്, സൗരഭ് കുമാർ, രാഹുൽ ചാഹർ. , പ്രസിദ് കൃഷ്ണ, ഉമ്രാൻ മാലിക്, മുകേഷ് കുമാർ, യാഷ് ദയാൽ, അർസാൻ നാഗ്വാസ്വല്ല

Leave a comment