Cricket Cricket-International Top News

രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു, ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് സൂചന

August 23, 2022

author:

രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു, ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് സൂചന

ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. ദ്രാവിഡിന് എപ്പോള്‍ ടീമിനൊപ്പം ചേരാനാകില്ലന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് മുന്‍ താരം വിവിഎസ് ലക്ഷ്മണായിരുന്നു. ഈ മാസം 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ദ്രാവിഡ് ടീമിനൊപ്പം ചേരില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

അങ്ങനെയെങ്കില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. ബാറ്റിംഗ് കോച്ച് വിക്രം റാത്തൗര്‍, ബൗളിംഗ് കോച്ച് പരസ് മാംബ്രേ എന്നിവരും ലക്ഷ്മണിനൊപ്പമുണ്ടാവും.

Leave a comment