Cricket Cricket-International Top News

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ബംഗ്ലാദേശ് ടീമിലേക്ക് മുഹമ്മദ് നയീമിനെ ഉൾപ്പെടുത്തി

August 22, 2022

author:

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ബംഗ്ലാദേശ് ടീമിലേക്ക് മുഹമ്മദ് നയീമിനെ ഉൾപ്പെടുത്തി

ഓഗസ്റ്റ് 27 ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ടീമിൽ ഓപ്പണിംഗ് ബാറ്റർ മുഹമ്മദ് നയീമിനെ ഉൾപ്പെടുത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രഖ്യാപിച്ചു. 16 അംഗ ടീമിൽ താരത്തെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ഇന്നാണ് സ്ഥിരീകരണമുണ്ടായത്.

പരിക്കേറ്റ പേസർ ഹസൻ മഹമൂദിന് പകരമായാണ് മുഹമ്മദ് നയീമിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20-ന് പരിശീലനത്തിനിടെയാണ് ഹസന് പരിക്കേറ്റത്. തുടർന്ന് താരത്തിന് മൂന്നാഴ്ചത്തെ വിശ്രമമാണ് വേണ്ടിവരിക. അടുത്തിടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ബംഗ്ലാദേശ് എ ടീമിന്റെ ഭാഗമായിരുന്നു നയിം ടി20യിൽ 34 തവണ ദേശീയ ടീമിനായി പാഡണിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് ടീം ആഗസ്റ്റ് 23 ചൊവ്വാഴ്ച്ച ഏഷ്യാ കപ്പിനായി ധാക്കയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെടും.

Leave a comment