Cricket Cricket-International Top News

യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20-ക്കായുള്ള പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് ഡെസേർട്ട് വൈപ്പേഴ്‌സ്

August 20, 2022

author:

യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20-ക്കായുള്ള പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് ഡെസേർട്ട് വൈപ്പേഴ്‌സ്

യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20-ക്കായുള്ള പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് ഡെസേർട്ട് വൈപ്പേഴ്‌സ്. ടീമിലെ വിദേശ താരങ്ങളായി സാം ബില്ലിംഗ്‌സ്, വനിന്ദു ഹസരംഗ, ഷെൽഡൻ കോട്‌രെൽ എന്നിവരെ മത്സരത്തിന്റെ ഉദ്ഘാടന പതിപ്പിനായി സ്വന്തമാക്കിയിരിക്കുന്നത്.

ലാൻസർ ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള ഡെസേർട്ട് വൈപ്പേഴ്‌സ്, അടുത്തിടെ ടി20യിൽ 10,000 റൺസ് ക്ലബ്ബിൽ എത്തിയ സാം ബില്ലിംഗിന്റെ സഹതാരം അലക്‌സ് ഹെയ്‌ൽസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടോം കുറാൻ, ബെൻ ഡക്കറ്റ് എന്നിവരാണ് ഹെയ്ൽസിനും ബില്ലിംഗ്സുമാണ് ടീമിലെത്തിയിരിക്കുന്ന മറ്റ് രണ്ട് ഇംഗ്ലീഷ് താരങ്ങൾ.

നിലവിൽ ദി ഹണ്ട്രഡ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പിൽ ഓവൽ ഇൻവിസിബിൾസിനെ നയിക്കുന്നതും ഈ വിക്കറ്റ് കീപ്പർ-ബാറ്ററാണ്. അതേസമയം കരീബിയൻ പ്രീമിയർ ലീഗിന്റെ (സി‌പി‌എൽ) വരാനിരിക്കുന്ന പതിപ്പിൽ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സിനായി കളിക്കുന്ന ഷെൽഡൻ കോട്രെൽ പരുക്കിൽ നിന്ന് മോചിതനായി യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20-യിൽ തിരിച്ചെത്തും.

ടോം മൂഡിയെ ക്രിക്കറ്റ് ഡയറക്ടറായി നിയമിച്ചതായും ടീം അറിയിച്ചു. മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം 2008 മുതൽ 2010 വരെ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ പരിശീലക റോളിന് പുറമെ ക്രിക്കറ്റ് ഡയറക്ടറായും ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 നും 2008 നും ഇടയിൽ ശ്രീലങ്കൻ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Leave a comment