Cricket Cricket-International Top News

ഇന്റർനാഷണൽ ലീഗ് ടി20 ലീഗിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ പാകിസ്ഥാൻ താരമായി മോയിൻ ഖാന്റെ മകൻ

August 20, 2022

author:

ഇന്റർനാഷണൽ ലീഗ് ടി20 ലീഗിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ പാകിസ്ഥാൻ താരമായി മോയിൻ ഖാന്റെ മകൻ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20 (ILT20) യിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുന്ന ആദ്യ പാകിസ്ഥാൻ താരമായി മുൻ വിക്കറ്റ് കീപ്പർ-ബാറ്റർ മോയിൻ ഖാന്റെ മകൻ അസം ഖാൻ. ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിനായി ഡെസേർട്ട് വൈപ്പേഴ്‌സ് അസമിനെ സ്വന്തമാക്കി.

13 തവണ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അഭിമാന ഉടമ കൂടിയായ ലാൻസർ ക്യാപിറ്റൽ എന്ന എംഎൻസിയുടെ ഉടമസ്ഥതയിലുള്ളതാണ് ഡെസേർട്ട് വൈപ്പേഴ്‌സ്. അതേസമയം താരതമ്യേന അനുഭവപരിചയമില്ലാത്ത താരമാണ് അസം. പാകിസ്ഥാനുവേണ്ടി മൂന്ന് ടി20 മത്സരങ്ങളിൽ മാത്രമാണ് താരം കളിക്കാനിറങ്ങിയിരിക്കുന്നത്.

എന്നാൽ 24-കാരന് ലോകമെമ്പാടുമുള്ള വിവിധ ഫ്രാഞ്ചൈസി ലീഗുകൾ കളിച്ച പരിചയമുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പി‌എസ്‌എൽ), ലങ്ക പ്രീമിയർ ലീഗിൽ (എൽ‌പി‌എൽ) ഗാലെ ഗ്ലാഡിയേറ്റേഴ്‌സ്, കരീബിയൻ പ്രീമിയർ ലീഗിൽ (സി‌പി‌എൽ) ബാർബഡോസ് റോയൽ‌സ് തുടങ്ങിയ ഏതാനും ഫ്രാഞ്ചൈസി ടീമുകൾക്കായി യുവതാരം കളിച്ചിട്ടുണ്ട്.

Leave a comment