Cricket Cricket-International Top News

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി

August 20, 2022

author:

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ താരം അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിനോട് വിടപറയുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന ബഹുമതിയോടെയാണ് ജൂലൻ മൈതാനം വിടാൻ ഒരുങ്ങുന്നത്.

ഈ റെക്കോഡ് ജൂലന്റെ കൈയ്യില്‍ ഭദ്രമാണ്. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബോളര്‍മാരിലൊരാളായ ജൂലന്‍ സെപ്റ്റംബര്‍ 24 ന് ലോര്‍ഡ്‌സില്‍ തന്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കും.

മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 352 വിക്കറ്റുകളാണ് വനിതാ താരം സ്വന്തമാക്കിയിരിക്കുന്നത്. 2022 ഏകദിന ലോകകപ്പിനു ശേഷം ജൂലന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും താരം പങ്കെടുത്തിരുന്നില്ല. ജൂലന്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് നേരത്തേ വിരമിച്ചിരുന്നു. 2018-ലാണ് താരം അവസാനമായി ട്വന്റി 20 കളിച്ചത്.

Leave a comment