Cricket Cricket-International Top News

ഇന്ത്യൻ പര്യടനത്തിനായുള്ള ന്യൂസിലൻഡ് ‘എ’ ടീമിനെ പ്രഖ്യാപിച്ചു

August 19, 2022

author:

ഇന്ത്യൻ പര്യടനത്തിനായുള്ള ന്യൂസിലൻഡ് ‘എ’ ടീമിനെ പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിനായുള്ള ന്യൂസിലൻഡ് ‘എ’ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ഏകദിന, ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുന്നത്. അന്താരാഷ്ട്ര പരിചയമുള്ള ഏഴ് കിവീസ് താരങ്ങളെ അണിനിരത്തി ശക്തമായ എ ടീമിനെയാണ് ന്യൂസിലൻഡ് തെരഞ്ഞെടുത്തിരിക്കുന്നത്. 2018-ന് ശേഷം ന്യൂസിലൻഡ് എയുടെ ആദ്യ വിദേശ പര്യടനമാണിത്.

കിവി ‘എ’ ടീം അവസാനമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) പാകിസ്ഥാനെതിരെയാണ് അവസാനം പര്യടനം നടത്തിയത്. അതേസമയം 2017-ന് ശേഷമുള്ള ന്യൂസിലൻഡ് എ ടീമിന്റെ ആദ്യ ഇന്ത്യ പര്യടനം കൂടിയാണിത്. വരാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ചതുർ ദിന മത്സരങ്ങളും നിരവധി ഏകദിന മത്സരങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മത്സരങ്ങളും ബെംഗളൂരുവിലും ചെന്നൈയിലുമായി നടക്കും.

ന്യൂസിലൻഡ് എ ടീമിനെ ഇതുവരെ പ്രതിനിധീകരിച്ചിട്ടില്ലാത്ത മാറ്റ് ഫിഷർ, ചാഡ് ബൗസ്, ജോ വാക്കർ, റോബി ഒ ഡോണൽ, ബെൻ ലിസ്റ്റർ എന്നിങ്ങനെ അഞ്ച് താരങ്ങളാണ് 15 അംഗ ടീമിലുള്ളത്.

ന്യൂസിലൻഡ് എ സ്ക്വാഡ്: റോബി ഒഡോണൽ, ടോം ബ്രൂസ്, ജോ കാർട്ടർ, ചാഡ് ബോവ്സ്, മാർക്ക് ചാപ്മാൻ, ജേക്കബ് ഡഫി, ഡെയ്ൻ ക്ലീവർ, മാറ്റ് ഫിഷർ, കാമറൂൺ ഫ്ലെച്ചർ, ബെൻ ലിസ്റ്റർ, മൈക്കൽ റിപ്പൺ, റാച്ചിൻ രവീന്ദ്ര, സീൻ സോളിയൻ, ജോ വാക്കർ, ലോഗൻ വാൻ ബീക്ക്

Leave a comment