Cricket Cricket-International Top News

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഇത്തവണ താനുമുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ഗൗതം ഗംഭീര്‍

August 19, 2022

author:

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഇത്തവണ താനുമുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ഗൗതം ഗംഭീര്‍

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിങ്ങനെ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗംഭീര്‍.

വീണ്ടും ക്രിക്കറ്റ് ഫീൽഡിൽ എത്തുന്നതിൽ താൻ ആവേശഭരിതനാണെന്നും മുൻ മഹാരഥന്മാരോടൊപ്പവും എതിരെ കളിക്കുന്നതിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 ഡിസംബറിലാണ് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും ഗംഭീർ വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

ടീം ഇന്ത്യയെ 58 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും 37 ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട് ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ 4154ഉം ഏകദിനത്തില്‍ 5238ഉം രാജ്യാന്തര ടി20യില്‍ 932 റണ്‍സും നേടിയിട്ടുണ്ട്. 2011ല്‍ ഏകദിന ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ഗംഭീറിന്‍റെ 97 റണ്‍സായിരുന്നു നിര്‍ണായകം. ഐപിഎല്ലില്‍ 154 മത്സരങ്ങളില്‍ 4218 റണ്‍സും ഗംഭീര്‍ പേരിൽ കുറിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2012ലും 2014ലും കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.

Leave a comment