Cricket Cricket-International Top News

ബംഗ്ലാദേശിന്‍റെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റാണ് ശ്രീധരന്‍ ശ്രീറാമെന്ന് സ്ഥിരീകരണം

August 19, 2022

author:

ബംഗ്ലാദേശിന്‍റെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റാണ് ശ്രീധരന്‍ ശ്രീറാമെന്ന് സ്ഥിരീകരണം

ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശ്രീധരന്‍ ശ്രീറാമിനെ നിയമിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ശ്രീറാമിനെ മുഖ്യ പരിശീലകനായല്ല ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റായാണ് നിയമിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പ് വരെ ശ്രീറാമിനെ മുഖ്യ പരിശീലകനായി നിയമിച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഷ്യാ കപ്പും ടി20 ലോകകപ്പുമായിരിക്കും ശ്രീറാമിന്‍റെ ആദ്യ ചുമതലകളെന്നും പാപ്പോണ്‍ പറഞ്ഞു. 2000 മുതല്‍ 2004വരെയുള്ള കാലയളവില്‍ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളില്‍ കളിച്ച ശ്രീറാം ആദ്യം ഓസ്ട്രേലിയന്‍ സീനിയര്‍ ടീമിന്‍റെ അസിസ്റ്റന്‍റ് സ്പിന്‍ ബൗളിംഗ് പരിശീലകനായാണ് പരിശീക കരിയര്‍ തുടങ്ങിയത്. പിന്നീട് ആറ് വര്‍ഷത്തോളം ഡാരന്‍ ലെമാന് കീഴില്‍ ഓസീസ് ടീമിന്‍റെ മുഖ്യ സ്പിന്‍ പരിശീലകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a comment