Cricket Cricket-International Top News

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ

August 19, 2022

author:

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയർക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ സന്ദർശകർ 309-8 എന്ന നിലയിലാണ്. ഇതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 165 റൺസിനെതിരെ പ്രോട്ടീസിന് 144 റൺസ് ലീഡായി.

ദക്ഷിണാഫ്രിക്കയ്ക്കായി 47 റൺസുമായി മാർക്കോ ജാൻസനും, 12 റൺസുമായി ആൻറിച്ച് നോർട്ട്ജെയുമാണ് ക്രീസിൽ. നേരത്തെ 73 റൺസെടുത്ത സാരെൽ എർവീ, 47 റൺസുമായി നായകൻ ഡീൻ എൽഗറും സന്ദർശകർക്കായി തിളങ്ങിയതാണ് മികച്ച നിലയിലേക്ക് എത്താൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്.

ഇവർക്കു പുറമെ കീഗൻ പീറ്റേഴ്സൺ (24), ഐഡൻ മാർക്രം (16), റാസി വാൻ ഡെർ ഡസ്സൻ (19), കൈൽ വെറെയ്‌നെ (11), കേശവ മഹാരാജ് (41) എന്നിവരും മോശമല്ലാത്ത സംഭാന നൽകിയാണ് മടങ്ങിയത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നു വിക്കറ്റു നേടിയപ്പോൾ മാറ്റ് പോട്ട്സ് രണ്ടും ജെയിംസ് ആൻഡേഴ്സൺ സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റും നേടി.

Leave a comment