Cricket cricket worldcup Cricket-International Top News

T20 വേൾഡ്കപ്പ്; ബുമ്രയുടെ പരിക്ക്.. ഇന്ത്യൻ ക്യാമ്പിന് ആശങ്ക.

August 12, 2022

author:

T20 വേൾഡ്കപ്പ്; ബുമ്രയുടെ പരിക്ക്.. ഇന്ത്യൻ ക്യാമ്പിന് ആശങ്ക.

വരുന്ന ഒക്ടോബർ 22നാണ് ടി ട്വെൻ്റി വേൾഡ് കപ്പിന് തുടക്കം കുറിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് ഇത്തവണത്തെ ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. സൂപ്പർ 12 ലേക്ക് യോഗ്യത നേടുവാൻ വേണ്ടിയുള്ള ഗ്രൂപ്പ്സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 16 ന് ആരംഭിക്കും. ശ്രീലങ്ക വെസ്റ്റ് ഇൻഡീസ് തുടങ്ങിയ പേരുകേട്ട ടീമുകളും സൂപ്പർ 12 ലേക്ക് നേരിട്ട് യോഗ്യത കിട്ടാത്തതിനാൽ ഗ്രൂപ്പ് സ്റ്റേജിൽ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് സ്റ്റേജിൽ മുമ്പിൽ എത്തുന്ന ഇരു ഗ്രൂപ്പുകളിലെയും ആദ്യ 2 സ്ഥാനക്കാർ ആവും സൂപ്പർ 12 ലേക്ക് യോഗ്യത നേടുക.

എന്നാൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ക്യാമ്പ് ആശങ്കയിൽ ആയിരിക്കുകയാണ്. ബൗളിംഗിൽ ഇന്ത്യയുടെ നെടുംതൂൺ ആയ സാക്ഷാൽ ജസ്പ്രീത് ബുമ്ര ലോകകപ്പിന് ഉണ്ടാകുമോ എന്നുള്ളത് സംശയത്തിൻ്റെ നിഴലിൽ ആണെന്ന് ആണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. താരത്തിൻ്റെ പരുക്ക് ആണ് ഇതിന് കാരണം. ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുന്ന ഏഷ്യകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ബുമ്ര നേരത്തെ തന്നെ പുറത്തായിരുന്നു. അപ്പോഴും ലോകകപ്പിൽ ബുംമ്ര തിരിച്ചെത്തും എന്ന് കരുതി സമാധാനിക്കുകയായിരുന്നു ആരാധകർ.. എന്നാലിപ്പോൾ ഈ ഒരു വാർത്ത ഏവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എന്തുതന്നെയായാലും ലോകകപ്പിന് ഇനിയും 2 മാസം സമയമുണ്ട്. അതിനുള്ളിൽ നമ്മുടെ പ്രതീക്ഷകളെയെല്ലാം ചിറകിലേറ്റിക്കൊണ്ട് അയാൾ തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a comment