Cricket Renji Trophy Top News

ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കാൻ ഒരുങ്ങി അർജുൻ തെണ്ടുൽക്കർ

August 11, 2022

author:

ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കാൻ ഒരുങ്ങി അർജുൻ തെണ്ടുൽക്കർ

2022-23 ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കാൻ ഒരുങ്ങി അർജുൻ തെണ്ടുൽക്കർ. ഇതിന്റെ ഭാഗമായി ഇടംകൈയ്യൻ പേസർ ഗോവയുടെ പരിശീലന സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.മാത്രമല്ല ഈ സീസണിലെ സംസ്ഥാനത്തിന്റെ പ്രൊഫഷണൽ സൈനിംഗായി അർജുനെ പ്രഖ്യാപിക്കുമെന്നും സ്ഥിരീകരണമുണ്ട്.

ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ രണ്ട് ടി20 മത്സരങ്ങളിൽ മുംബൈയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അർജുന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഗ്രൗണ്ടിൽ പരമാവധി കളി സമയം ലഭിക്കുന്നത് അർജുനെ സംബന്ധിച്ച് പ്രധാനമാണ്. ഈ ഷിഫ്റ്റ് കൂടുതൽ മത്സരാധിഷ്ഠിതമായ മത്സരങ്ങളിൽ അർജുന്റെ സാധ്യത വർധിപ്പിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും സച്ചിൻ പറഞ്ഞു.

സംസ്ഥാന ടീമിന് ഒരു ഇടങ്കയ്യൻ പേസറെ വേണമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൂരജ് ലോട്ടിൽക്കർ പറഞ്ഞു. ഈ അവസരത്തിലാണ് അർജുൻ തെണ്ടുൽക്കർ താൽപ്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടങ്ങളിൽ മുംബൈ രഞ്ജി ട്രോഫി ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും നോക്കൗട്ടിൽ ഇടം നേടാനായില്ല. എന്നാൽ മുംബൈയിലെ പ്രതിഭകളുടെ നിലവാരം കണക്കിലെടുത്താൽ ഒരു ഘട്ടത്തിലും യുവതാരത്തിന് ഇലവനിൽ ഇടംപിടിക്കാനായേക്കില്ല. അതിനാൽ ഈ മാറ്റം എന്തുകൊണ്ടും അനുയോജ്യമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Leave a comment