Cricket Cricket-International Top News

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് റോസ്‌ ടെയ്‌ലർ

August 11, 2022

author:

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് റോസ്‌ ടെയ്‌ലർ

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് തുറന്നുപറച്ചിലുമായി മുന്‍താരം റോസ് ടെയ്‌ലറുടെ ആത്മകഥ. ക്രിക്കറ്റിലെ ‘നല്ലവർ’ എന്ന് അറിയപ്പെടുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾക്കെതിരെയുള്ള ഈ തുറന്നു പറച്ചിൽ ഇപ്പോൾ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്.

തന്റെ പുതിയ ആത്മകഥയായ റോസ് ടെയ്‌ലർ ബ്ലാക്ക് & വൈറ്റിലാണ് ടീമിൽ താൻ എങ്ങനെയാണ് വംശീയ അധിക്ഷേപത്തിന് വിധേയനായതെന്ന് ടെയ്‌ലർ പരാമർശിച്ചിരിക്കുന്നത്. ക്രിക്കറ്റ് എന്നാല്‍ ന്യൂസിലന്‍ഡില്‍ വെള്ളക്കാരുടെ മാത്രം കായികയിനയമാണെന്നും ഡ്രസിംഗ് റൂമില്‍ സഹതാരങ്ങളിലും ഒഫീഷ്യല്‍സില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടിരുന്നതായുമാണ് പുസ്‌തകത്തിലൂടെ മുൻതാരം വെളിപ്പെടുത്തുന്നത്.

16 വര്‍ഷത്തോളം നീണ്ട രാജ്യാന്തര കരിയറില്‍ ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്ന ഖ്യാതിയുമായാണ് റോസ് ടെയ്‌ലര്‍ 2021 ഡിസംബറിലാണ് ടെയ്‌ലര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ 7864 റണ്‍സും ഏകദിനത്തില്‍ 8602 റണ്‍സും രാജ്യാന്തര ടി20യില്‍ 1909 റണ്‍സും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a comment