ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണം
മാസം ആരംഭിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. ടൂർണമെന്റ് ആരംഭിക്കുന്നതിനു മുന്നോടിയായി ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരങ്ങൾ ശാരീരികക്ഷമത തെളിയിക്കണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. യുഎഇ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിന് ഓഗസ്റ്റ് 27 നാണ് തുടക്കമാവുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യൻ താരങ്ങള്‍ ഓഗസ്റ്റ് 18 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപക് ഹൂഡയ്ക്കും ആവേശ്ഖാനും ബെംഗളൂരുവില്‍ എത്തേണ്ട ആവശ്യമില്ല. സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍ പങ്കെടുക്കുന്ന ഇരുവരും പരമ്പരയ്ക്ക് ശേഷം നേരിട്ട് ദുബായിലേക്ക് എത്തും. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാക് മത്സരം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്താനെ നേരിടും.