Cricket Cricket-International Top News

അമ്പയർ റൂഡി കോർട്‌സൺ കാറപകടത്തിൽ മരണപ്പെട്ടു

August 9, 2022

author:

അമ്പയർ റൂഡി കോർട്‌സൺ കാറപകടത്തിൽ മരണപ്പെട്ടു

ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയര്‍മാരിലൊരാളായ റൂഡി കോര്‍ട്‌സണ്‍ കാറപകടത്തില്‍ മരണപ്പെട്ടു. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോഴാണ് 73കാരനായ അദ്ദേഹം അപകടത്തില്‍ പെടുന്നത്. 73 കാരനായ കോര്‍ട്‌സണ്‍ 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്. 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ അപൂര്‍വം ചില അമ്പയർമാരില്‍ ഒരാളാണ് കേര്‍സ്റ്റണ്‍.

331 അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ച കോര്‍ട്‌സണ്‍ 2010-ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മത്സരത്തിലൂടെ അമ്പയറിങ് രംഗത്തോട് വിടപറഞ്ഞു. കോര്‍ട്‌സന്റെ മകനായ റൂഡി കോര്‍ട്‌സണ്‍ ജൂനിയറാണ് അച്ഛന്റെ വിയോഗം ലോകത്തിനെ അറിയിച്ചത്. കേപ്ടൗണില്‍ നിന്ന് നെല്‍സണ്‍ മണ്ടേല ബേയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

Leave a comment