സഞ്ജുവിനെ ഒഴിവാക്കി, കോലിയും രാഹുലും തിരിച്ചെത്തി ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സഞ്ജു സാംസണ് ടീമില്‍ ഉള്‍പ്പെടുമോ എന്ന് ഉറ്റുനോക്കിയ ആരാധകര്‍ക്ക് നിരാശയാണ് ഫലം. ഇന്ത്യയുടെ 15 അംഗ ടീമിൽ വിരാട് കോലിയും കെഎൽ രാഹുലും ഇടംപിടിച്ചപ്പോൾ മലയാളി താരത്തെ ബോർഡ് പരിഗണിച്ചില്ല.
ടി20 ലോകകപ്പിലേക്കുള്ള ടീമിന്റെ മുന്നൊരുക്കമായി കാണുന്ന ഏഷ്യാ കപ്പിൽ നിന്നും മിഡിൽ ഓർഡറിലേക്ക് ശ്രേയസ് അയ്യരെയും ഞ്ജു സാംസണിനെയും ഒഴിവാക്കിയെങ്കിലും ദീപക് ഹൂഡയെ ബിസിസിഐ നിലനിർത്തിയിട്ടുണ്ട്. രവി ബിഷ്ണോയിയെ ടീമിലെ രണ്ടാമത്തെ ലെഗ്സ്പിന്നറായി തെരഞ്ഞെടുത്തപ്പോൾ രവിചന്ദ്ര അശ്വിൻ ടീമിലിടംപിടിച്ചിട്ടുണ്ട്.
ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരിക്കുമൂലം പുറത്തായതോടെ ഇന്ത്യ യുഎഇയിൽ നടക്കുന്ന 2022 ഏഷ്യാ കപ്പിൽ ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നീ പേസ് ബോളിംഗ് നിരയെയാവും ആശ്രയിക്കുക. ഒപ്പം ഹാർദിക് പാണ്ഡ്യ ഫാസ്റ്റ് ബോളിംഗിനായി ഒപ്പമുണ്ടാവും.
ടീം: രോഹിത് ശർമ (നായകൻ), കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ






































