Cricket Cricket-International Top News

നാലാം മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെ കീഴടക്കി പരമ്പര ഇന്ത്യക്ക്

August 7, 2022

author:

നാലാം മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെ കീഴടക്കി പരമ്പര ഇന്ത്യക്ക്

ടി20 പരമ്പരയിലെ നാലാം മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെ കീഴടക്കി ടീം ഇന്ത്യ. 59 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍.

ഇന്ത്യ ഉയർത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ വിന്‍ഡീസിനായി മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ രണ്ടാം ഓവറിൽ 8 പന്തില്‍ 13 റൺസെടുത്ത ബ്രാണ്ടന്‍ കിംഗിനെ പുറത്താക്കി ആവേശ് ഖാൻ വിൻഡീസിന്റെ പതനത്തിന് തുടക്കമിട്ടു. രണ്ടാമനായി എത്തിയ ഡെവോണ്‍ തോമസും വേഗം മടങ്ങിയതോടെ വിൻഡീസ് സമ്മർദത്തിലായി.

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കെയ്ല്‍ മയേഴ്സിനെ(16) അക്സര്‍ പട്ടേല്‍ വീഴ്ത്തുകയും തകര്‍ത്തടിച്ച് പേടിപ്പിച്ച ക്യാപ്റ്റന്‍ നിക്കോളാസ് പുരാനെ(8 പന്തില്‍ 24) സഞ്ജു സാംസണിന്‍റെ ത്രോയില്‍ റിഷഭ് പന്ത് റണ്ണൗട്ടാക്കുകയും ചെയ്തതോടെ വെസ്റ്റ് ഇൻഡീസ് പരമ്പര കൈവിടുമെന്ന് ഉറപ്പായി. അവസാനം 16 പന്തില്‍ 24 റൺസെടുത്ത് റൊവ്മാന്‍ പവലും 19 റൺസെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഇന്ത്യക്കായി അര്‍ഷദീപ് സിംഗ് മൂന്നും ആവേശ് ഖാന്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്ത് ബൗളിംഗില്‍ തിളങ്ങി.

Leave a comment

Your email address will not be published. Required fields are marked *