Cricket Cricket-International Top News

രണ്ട് റെക്കോർഡുമായി സ്‌മൃതി മന്ഥാന, മറികടന്നത് രോഹിത്ത് ശർമയെ

August 6, 2022

author:

രണ്ട് റെക്കോർഡുമായി സ്‌മൃതി മന്ഥാന, മറികടന്നത് രോഹിത്ത് ശർമയെ

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റര്‍ സ്‌മൃതി മന്ഥാനയ്‌ക്ക് റെക്കോര്‍ഡ്. വെറും 23 പന്തില്‍ അമ്പത് തികച്ച താരം രാജ്യാന്തര ടി20യില്‍ ഇന്ത്യന്‍ വനിതാ താരത്തിന്‍റെ അതിവേഗ ഫിഫ്റ്റിയുടെ തന്‍റെ തന്നെ റെക്കോര്‍ഡ് തകര്‍ത്തു.

കൂടാതെ രോഹിത് ശര്‍മ്മയെ മറികടന്ന് മറ്റൊരു റെക്കോർഡും സ്വന്തമാക്കിയാണ് സ്‌മൃതി മന്ഥാന മൈതാനം വിട്ടത്. തകര്‍പ്പന്‍ ഫിഫ്റ്റിയോടെ രാജ്യാന്തര ടി20യില്‍ ആദ്യ ആറ് ഓവര്‍ പവര്‍പ്ലേയില്‍ കൂടുതല്‍ വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമായി മന്ഥാന മാറി. 50 റണ്‍സ് വീതമുണ്ടായിരുന്ന രോഹിത് ശര്‍മ്മയുടെയും കെ എല്‍ രാഹുലിന്‍റേയും പേരിലായിരുന്നു മുമ്പ് ഈ റെക്കോര്‍ഡ്. 49 റണ്‍സുമായി ഷെഫാലി വര്‍മ്മയാണ് തൊട്ടുപിന്നില്‍.

2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ആവേശകരമായ ഒന്നാം സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 164, ഇംഗ്ലണ്ട് 20 ഓവറില്‍ ആറിന് 160.

Leave a comment