Cricket Cricket-International Top News

ഇംഗ്ലണ്ടിനെ തോൽപ്പിച്ചു, ക്രിക്കറ്റിൽ മെഡലുറപ്പിച്ച് ഇന്ത്യ സെമിയിൽ

August 6, 2022

author:

ഇംഗ്ലണ്ടിനെ തോൽപ്പിച്ചു, ക്രിക്കറ്റിൽ മെഡലുറപ്പിച്ച് ഇന്ത്യ സെമിയിൽ

2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ആവേശകരമായ ഒന്നാം സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തുടക്കം മോശമായിരുന്നെങ്കിലും ഇംഗ്ലണ്ടിനായി 41 റണ്‍സെടുത്ത നായിക നാറ്റ് സൈവറിന്റെ പ്രകടനം ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചു.

35 റണ്‍സെടുത്ത ഡാനി വ്യാട്ടും 31 റണ്‍സ് നേടിയ എമി ജോണ്‍സും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ വിജയം തടയാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണ രണ്ടുവിക്കറ്റെടുത്തു. അവസാന രണ്ടോവറില്‍ ജയിക്കാന്‍ 27 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനായി പൂജ വസ്ട്രക്കര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സടിച്ച് നതാലി സ്കൈവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ സ്കൈവര്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.

അവസാന മൂന്നോവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയരുന്നത്. നതാലി സ്കൈവറും ആമി ജോണ്‍സുമായിരുന്നു ഇന്ത്യക്ക് ഭീഷണിയായി ക്രീസിലുണ്ടായിരുന്നത്.

Leave a comment