Cricket Cricket-International Top News

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു, നായകനായി ചക്കബ്വ

August 4, 2022

author:

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു, നായകനായി ചക്കബ്വ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ക്യാപ്റ്റനായി റെജിസ് ചക്കബ്വയെ നിയമിച്ചതായി സിംബാബ്‌വെ ക്രിക്കറ്റ് സ്ഥിരീകരിച്ചു. പതിവ് നായകൻ ക്രെയ്ഗ് എർവിന് വിശ്രമം അനുവദിച്ചതിനാലാണ് ചകബ്വ നായക സ്ഥാനത്തേക്ക് എത്തുന്നത്. ഓൾറൗണ്ടർ ഷോൺ വില്യംസിന് വ്യക്തിപരമായ കാര്യങ്ങളാലാണ് വരാനിരിക്കുന്ന പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിൽ രണ്ട് വെറ്ററൻമാർക്ക് പകരം തകുദ്സ്വനാഷെ കൈതാനോയും തരിസായ് മുസകന്ദയും ഇടംനേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. അടുത്തിടെ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയുടെ ടി20 പരമ്പര വിജയത്തിൽ ഇടം നേടിയ താരങ്ങളാണ് ടീമിലെ ബാക്കിയുള്ളവർ. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഓഗസ്റ്റ് 5-ന് ഹരാരെയിൽ ആരംഭിക്കും. തുടർന്ന് 7, 10 തീയതികളിൽ അതേ വേദിയിൽ രണ്ട് മത്സരങ്ങൾ കൂടി അരങ്ങേറും.

സ്‌ക്വാഡ്: റെജിസ് ചകബ്‌വ (ക്യാപ്റ്റൻ), റയാൻ ബർൾ, ബ്രാഡ്‌ലി ഇവാൻസ്, ലൂക്ക് ജോങ്‌വെ, ഇന്നസെന്റ് കൈയ, തകുദ്‌സ്വനാഷെ കൈറ്റാനോ, വെസ്‌ലി മാധെവെരെ, തദിവാനഷെ മരുമണി, വെല്ലിംഗ്‌ടൺ മസകാഡ്‌സ, ടോണി മുൻയോംഗ, തരിസായ് മുസകന്ദ, റിച്ചാർഡ് സികൻദാർബാവു, റിച്ചാർഡ് സിക്കൻദാർബാവു.

Leave a comment