Cricket Cricket-International Top News

കാര്യവട്ടത്തേക്ക് ദക്ഷിണാഫ്രിക്കയും ഇന്ത്യയും ടി20 കളിക്കാൻ എത്തുന്നു, മത്സരം സെപ്റ്റംബര്‍ 28 ന്

August 4, 2022

author:

കാര്യവട്ടത്തേക്ക് ദക്ഷിണാഫ്രിക്കയും ഇന്ത്യയും ടി20 കളിക്കാൻ എത്തുന്നു, മത്സരം സെപ്റ്റംബര്‍ 28 ന്

ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഇന്ത്യയുടെ ഏകദിന-ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. ഒരു മത്സരത്തിന് തിരുവനന്തപുരം വേദിയാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം. തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം മൂന്നു വര്‍ഷത്തിനു ശേഷമാണ് അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. 2019-ല്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് അവസാനമായി തിരുവനന്തപുരത്ത് നടന്നത്. ആ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് വിജയിച്ചത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഓരോ പരമ്പരയിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്ക ഏകദിന-ട്വന്റി 20 പരമ്പരകള്‍ കളിക്കും. തുടർന്ന് സെപ്റ്റംബര്‍ 11-ന് ആരംഭിക്കുന്ന ഏഷ്യ കപ്പിന് ശേഷം ഒരാഴ്ച്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക.

സെപ്റ്റംബര്‍ 20 നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ആദ്യ ട്വന്റി 20 മൊഹാലിയിലാണ്. രണ്ടാം മത്സരം 23 ന് നാഗ്പൂരിലും മൂന്നാം മത്സരം 25 ന് ഹൈദരാബാദിലും നടക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ട്വന്റി 20 മത്സരങ്ങളാണ് നടക്കുന്നത്. സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന ആദ്യ ട്വന്റി 20 തിരുവനന്തപുരത്താണ് നടക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *