Cricket Cricket-International Top News

പാകിസ്ഥാന്‍ പര്യടനത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

August 2, 2022

author:

പാകിസ്ഥാന്‍ പര്യടനത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

17 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ പര്യടനത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ഏഴ് ടി20 മത്സങ്ങളിലാവും ഇരുടീമുകളും ഏറ്റുമുട്ടുക. ലാഹോര്‍, കറാച്ചി എന്നിവിടങ്ങളിലാണ് മത്സരം. ആദ്യ നാല് മത്സരങ്ങള്‍ 20, 22, 23, 25 തിയ്യതികളില്‍ കറാച്ചിയില്‍ നടക്കും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ 28, 30, ഒക്‌ടോബര്‍ രണ്ട് തിയ്യതികളില്‍ ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുമുണ്ട്. ഡിസംബറില്‍ ടെസ്റ്റ് നടക്കുക. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പരയായതിനാല്‍ ഇരു ടീമുകള്‍ക്കും മത്സരങ്ങള്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ട് ഏഴ് മത്സരങ്ങള്‍ക്കുള്ള പരമ്പരയ്ക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്റ്റര്‍ സാകിര്‍ ഖാന്‍ വ്യക്തമാക്കി.

നേരത്തെ 2021 ഒക്ടോബറിലും ഇംഗ്ലണ്ട് പുരുഷ-വനിതാ ടീമുകൾക്കൊപ്പം പാകിസ്ഥാനിലേക്ക് പര്യടനത്തിനായി ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ കൊവിഡ് സമയത്തും കർശനമായ ബയോ ബബിളുകളും കളിക്കാരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി പരമ്പര പിൻവലിക്കുകയായിരുന്നു

ഓസ്‌ട്രേലിയക്കെതിരെയാണ് പാകിസ്ഥാന്‍ അവസാനമായി ടി20 കളിച്ചത്. ഒരു മത്സരം മാത്രമാണ് പരമ്പരയിലുണ്ടായിരുന്നത്. ലാഹോറില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തു. ഇംഗ്ലണ്ട്, അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. എന്നാല്‍ പരമ്പര 2-1ന് പരാജയപ്പട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *