Cricket Cricket-International Top News

ഇംഗ്ലീഷ് ടീമിലേക്ക് സീമർ ഒല്ലി റോബിൻസണെ തിരിച്ചുവിളിച്ചു

August 2, 2022

author:

ഇംഗ്ലീഷ് ടീമിലേക്ക് സീമർ ഒല്ലി റോബിൻസണെ തിരിച്ചുവിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇംഗ്ലീഷ് ടീമിലേക്ക് സീമർ ഒല്ലി റോബിൻസണെ തിരിച്ചുവിളിച്ചു. ഈ വർഷമാദ്യം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം നടുവേദനയെ തുടർന്ന് ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ലാത്ത റോബിൻസൺ കഴിഞ്ഞ ആഴ്ച കൗണ്ടി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

കഴിഞ്ഞ മാസം ഇന്ത്യയ്‌ക്കെതിരെ മാറ്റിവച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിൽ പങ്കെടുത്ത 14 അംഗ ടീമിലെ ജാമി ഓവർട്ടണിന് പകരമാണ് റോബിൻസൺ ഇടംനേടിയത്. ഇന്ത്യ ടെസ്റ്റിനിടെ കൊവിഡ് ബാധിച്ച ബെൻ ഫോക്‌സും ടീമിലിടം പിടിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരെയും ഇന്ത്യക്കെതിരെയും ടെസ്റ്റ് അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ട് ടീമിൽ നിലനിർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കയുള്ള ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 17 ന് ലോർഡ്‌സിൽ ആരംഭിക്കും.

ടീം: ബെൻ സ്‌റ്റോക്‌സ് (നായകൻ), അലക്‌സ് ലീസ്, സാക്ക് ക്രാളി, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക്, ഒല്ലി പോപ്പ്, ജാക്ക് ലീച്ച്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സൺ, ഒല്ലി റോബിൻസൺ, മാത്യു പോട്ട്‌സ്, ക്രെയ്ഗ് ഓവർട്ടൺ

Leave a comment