Cricket Cricket-International Top News

അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ

August 2, 2022

author:

അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ

ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി). ബെൽഫാസ്റ്റിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വെറ്ററൻ ഓൾറൗണ്ടർ മുഹമ്മദ് നബിയാണ് 16 അംഗ ടീമിനെ നയിക്കുന്നത്. ഇതുവരെ വീസ അനുവദിക്കാത്തതിനാൽ സ്റ്റാർ ഓഫ് സ്പിന്നർ മുജീബ് ഉർ റഹ്മാനെ റിസർവ് താരമായി ടീമിലിടം നൽകിയിട്ടുണ്ട്.

Image

എന്നാൽ വിസ പ്രശ്നം പരിഹരിച്ചു കഴിഞ്ഞാൽ യുവതാരത്തെ പ്രധാന ടീമിലേക്ക് ഡ്രാഫ്റ്റ് ചെയ്യുമെന്ന് എസിബി ചീഫ് സെലക്ടർ നൂർ മാലിക്സായ് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20 മത്സരങ്ങൾക്കും അഫ്ഗാനിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുമുള്ള തങ്ങളുടെ ടീമിനെ അയർലൻഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2022 ഒക്ടോബർ 22-ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാൻ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നിവരുമായി ഗ്രൂപ്പ് എയിലാണ് അഫ്ഗാൻ. മറുവശത്ത് വെസ്റ്റ് ഇൻഡീസ്, സ്കോട്ട്‌ലൻഡ്, സിംബാബ്‌വെ എന്നിവയ്‌ക്കെതിരായ ആദ്യ റൗണ്ട് മത്സരങ്ങളിലൂടെ അയർലൻഡിന് സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടേണ്ടതുണ്ട്.

Leave a comment