Cricket Cricket-International Top News

പരിക്ക് വില്ലനായി, അയർലൻഡിനെതിരായ പരമ്പരയ്ക്ക് കാഗിസോ റബാഡ ഉണ്ടാവില്ല

August 2, 2022

author:

പരിക്ക് വില്ലനായി, അയർലൻഡിനെതിരായ പരമ്പരയ്ക്ക് കാഗിസോ റബാഡ ഉണ്ടാവില്ല

ഇടത് കണങ്കാലിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ വിജയത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ ടീം അയർലൻഡിൽ ലാൻഡ് ചെയ്‌ത സാഹചര്യത്തിലാണ് വാർത്ത പുറത്തുവരുന്നത്.

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും റബാഡ ഉണ്ടാകില്ലെന്നാണ് പരിക്ക് അർത്ഥമാക്കുന്നത്. റെഡ്-ബോൾ പരമ്പരയിലെ താരത്തിന്റെ അഭാവം സന്ദർശകർക്ക് കാര്യമായ പ്രഹരമാകുമെന്നാണ് വിലയിരുത്തൽ. ന്യൂസിലൻഡിനെയും ഇന്ത്യയെയും പോലുള്ള ശക്തരായ എതിരാളികളെ കീഴടക്കിയ ഇംഗ്ലണ്ട് പുതിയ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കീഴിൽ ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്.

അതേസമയം 13 വർഷത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ചരിത്ര വിജയത്തിന് ദക്ഷിണാഫ്രിക്കൻ ടീമിനെ സിഎസ്‌എ ബോർഡ് ചെയർപേഴ്‌സൺ ലോസൺ നൈഡൂ അഭിനന്ദിച്ചു.

Leave a comment