Cricket Cricket-International Top News

അടിമേടിച്ച് ബംഗ്ലാദേശ് ബോളർ, ഒരോവറിൽ വഴങ്ങിയത് 34 റൺസ്

August 2, 2022

author:

അടിമേടിച്ച് ബംഗ്ലാദേശ് ബോളർ, ഒരോവറിൽ വഴങ്ങിയത് 34 റൺസ്

സിംബാ‌ബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശി ബൗളര്‍ നാസും അഹമ്മദിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഒരോവറില്‍ 34 റണ്‍സ് വഴങ്ങിയ നാസും ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ശിവം ദുബെക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി.

2020ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 മത്സരത്തിലാണ് ശിവം ദുബെ ഒരോവറില്‍ 34 റണ്‍സ് വഴങ്ങി ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബോളറായത്. സിംബാബ്‌വെ ഇന്നിംഗ്സിലെ പതിനഞ്ചാം ഓവര്‍ എറിഞ്ഞ നാസും അഞ്ച് സിക്സും ഒരു ഫോറുമാണ് വഴങ്ങിയത്.

സിംബാബ്‌വെ താരമായ റയാന്‍ ബേള്‍ ആണ് ഓവർ സൂപ്പറാക്കിയത്. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബംഗ്ലാദേശി ബൗളറെന്ന നാണക്കേടും ഇതോടെ ഇടംകൈയന്‍ ബോളറായ നാസുമിന്‍റെ പേരിലായി. നാസുമിനെതിരെ ഒരോവറില്‍ 34 റണ്‍സടിച്ച ബേള്‍ 2019-ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ടി20 പോരാട്ടത്തില്‍ ഷാക്കിബ് അല്‍ ഹസന്‍റെ ഒരോവറില്‍ മൂന്ന് ഫോറും മൂന്ന് സിക്സും അടിച്ച് 30 റണ്‍സടിച്ചിട്ടുണ്ട്. മത്സരത്തില്‍ രണ്ടോവര്‍ മാത്രമെറിഞ്ഞ നാസും 40 റണ്‍സാണ് വഴങ്ങിയത്.

Leave a comment