Cricket Cricket-International Top News

ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് ഒബെദ് മക്കോയി, വീഴ്ത്തിയത് 6 വിക്കറ്റുകൾ

August 2, 2022

author:

ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് ഒബെദ് മക്കോയി, വീഴ്ത്തിയത് 6 വിക്കറ്റുകൾ

രാജ്യാന്തര ടി20യില്‍ അത്യപൂർവമായൊരു റെക്കോർഡിട്ട് വിന്‍ഡീസ് പേസര്‍ ഒബെദ് മക്കോയി. ഇന്ത്യക്ക് എതിരായ രണ്ടാം ടി20യിലാണ് കരീബിയൻ താരം ചരിത്രമെഴുതിയിരിക്കുന്നത്.

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മക്കോയിയുടെ ആറ് വിക്കറ്റ് നേട്ടം. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പുറത്താക്കി തുടങ്ങിയ മക്കോയി പിന്നാലെ സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും പറഞ്ഞയച്ചു. ബാറ്റര്‍മാരുടെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി20 ക്രിക്കറ്റില്‍ ബൗളര്‍മാരുടെ നാല് വിക്കറ്റ് പ്രകടനങ്ങള്‍ തന്നെ അപൂര്‍വമാണ്.

ഈ പ്രകടനത്തോടെ രാജ്യാന്തര ടി20യില്‍ ഒരിന്നിംഗ്‌സില്‍ വിന്‍ഡീസ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ് ഇതോടെ മക്കോയിക്ക് സ്വന്തമായി. ആദ്യമായാണ് ഒരു വിന്‍ഡീസ് താരം ആറ് വിക്കറ്റ് രാജ്യാന്തര ടി20യില്‍ വീഴ്‌ത്തുന്നത്. 2018ല്‍ ബംഗ്ലാദേശിനെതിരെ 15 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ കീമോ പോളിന്‍റെ പേരിലായിരുന്നു ഈ ഫോര്‍മാറ്റില്‍ ഇതുവരെ വീന്‍ഡീസ് ബൗളറുടെ മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ്.

Leave a comment