Cricket Cricket-International Top News

മഹേന്ദ്ര സിങ് ധോനി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കി ഹര്‍മന്‍പ്രീത് കൗര്‍

August 1, 2022

author:

മഹേന്ദ്ര സിങ് ധോനി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കി ഹര്‍മന്‍പ്രീത് കൗര്‍

ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ മഹേന്ദ്ര സിങ് ധോനി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍. ഞായറാഴ്‌ച ബർമിംഗ്‌ഹാമിലെ എജ്‌ബാസ്റ്റണിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് താരം നേട്ടം കൈവരിച്ചത്.

ട്വന്റി 20 യില്‍ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ഹര്‍മന്‍പ്രീത് ധോനിയെ മറികടന്ന് സ്വന്തമാക്കിയത്. 42 വിജയങ്ങളാണ് ഹര്‍മന്‍പ്രീതിന്റെ അക്കൗണ്ടിലുള്ളത്. ധോനിയുടെ പേരില്‍ 41 വിജയങ്ങളാണുള്ളത്. ഹര്‍മന്റെ നേതൃത്വത്തില്‍ ഇന്ത്യ 71 മത്സരങ്ങളിലാണ് കളിച്ചത്.

26 മത്സരങ്ങളില്‍ പരാജയപ്പെട്ടു. ധോനിയുടെ കീഴില്‍ 72 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 41 വിജയങ്ങളും 28 തോല്‍വികളും നേടി. മൂന്നാം സ്ഥാനത്ത് വിരാട് കോലിയാണുള്ളത്. 50 കളികളില്‍ ഇന്ത്യയെ നയിച്ച വിരാട് കോലി 30 മത്സരങ്ങളില്‍ ടീമിന് വിജയം സമ്മാനിച്ചു.

Leave a comment