Cricket Cricket-International Top News

ഇന്നു ജയിച്ചാൽ പാകിസ്ഥാനൊപ്പം ആ റെക്കോർഡിൽ ഇന്ത്യയുടെ പേരും

August 1, 2022

author:

ഇന്നു ജയിച്ചാൽ പാകിസ്ഥാനൊപ്പം ആ റെക്കോർഡിൽ ഇന്ത്യയുടെ പേരും

വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയത്തോടെ ടി20 പരമ്പര ആരംഭിച്ച ടീം ഇന്ത്യയെ കാത്ത് ഒരു റെക്കോർഡ്. ഇന്നു നടക്കാനിരിക്കുന്ന രണ്ടാമത്തെ മത്സരത്തിൽ വിൻഡീസിനെ കീഴടക്കാനായാൽ പാകിസ്ഥാനെ മറികടന്ന് ഒരു റെക്കോർഡ് സ്വന്തം പേരിലാക്കാം.

ടി20 ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരെ 15-ാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്ക് സാധിക്കും. നിലവില്‍ പാകിസ്ഥാനും 15 വിജയങ്ങളാണുള്ളത്. വിന്‍ഡീസിനെതിരെ കഴിഞ്ഞ 13 ടി20 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

മൊത്തത്തില്‍ ഇരുവരും 21 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 14 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. പാകിസ്ഥാന്‍ 21 മത്സരങ്ങളില്‍ 15 ജയം സ്വന്തമാക്കി. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ടി20 വിജയമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ അക്കൗണ്ടിലാണ്.

ശ്രീലങ്കയ്‌ക്കെതിരെ 17 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയതത്. പാകിസ്ഥാന്‍, സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 16 വിജയങ്ങളാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലലന്‍ഡിനെതിരെ 15 വിജയങ്ങളും പാകിസ്ഥാനുണ്ട്. ഇതുതന്നെയാണ് മൂന്നാം സ്ഥാനത്ത്.

Leave a comment