European Football Foot Ball Top News transfer news

സാൽസ്ബർഗിന്റെ ബെഞ്ചമിൻ സെസ്കോയ്ക്കായി 55 മില്യൺ പൗണ്ട് വാഗ്‌ദാനം ചെയ്‌ത് യുണൈറ്റഡ്

July 31, 2022

author:

സാൽസ്ബർഗിന്റെ ബെഞ്ചമിൻ സെസ്കോയ്ക്കായി 55 മില്യൺ പൗണ്ട് വാഗ്‌ദാനം ചെയ്‌ത് യുണൈറ്റഡ്

പുതിയ എർലിംഗ് ഹാലൻഡ്’ എന്ന് വിളിക്കപ്പെടുന്ന ആർബി സാൽസ്ബർഗിന്റെ കൗമാര താരം ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സെസ്കോയ്ക്കായി 55 മില്യൺ പൗണ്ട് വരെ മുടക്കാൻ തയാറാണെന്ന് പ്രീമിയർ ലീഗ് വമ്പൻമാരായ യുണൈറ്റഡ് അറിയിച്ചിട്ടുണ്ട്.

‘ന്യൂ എർലിംഗ് ഹാലൻഡ്’ എന്ന് വിളിക്കപ്പെടുന്ന 19 കാരനായ സ്ലോവേനിയ ഇന്റർനാഷണൽ സെസ്‌കോ സ്ട്രൈക്കർ റോളിൽ നടത്തുന്ന അപാര പ്രകടനമാണ് റെഡ് ഡെവിൾസിന്റെ കണ്ണുടക്കാൻ കാരണമായത്. 6 അടി 4 ഇഞ്ച് ഉയരമുള്ള താരത്തിന് യുണൈറ്റഡിന്റെ മുന്നേറ്റ നിരയിൽ ശക്തമായ സാന്നിധ്യമാവാൻ കഴിയുമെന്ന വിലയിരുത്തലിലാണ് പരിശീലകൻ എറിക് ടെൻ ഹാഗ്.

കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലും യുവതാരം പത്ത് തവണയാണ് വലകുലുക്കിയത്. എന്നാൽ ഓസ്ട്രിയൻ ക്ലബ്ബിന്റെ ആവശ്യപ്പെടുന്ന വിലയുമായി പൊരുത്തപ്പെടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് പൊരുത്തപ്പെടാനാവുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അയാക്‌സിന്റെ താരമായ ആന്റണിക്കായിരുന്നു ആദ്യ പരിഗണനയെങ്കിലും ഹോളണ്ട് ടീം ആവശ്യപ്പെടുന്ന തുക ഉയർന്നതായതിനാലാണ് മറ്റ് ഓപ്ഷനുകൾ ടെൻ ഹാഗ് തേടുന്നത്.

ഇതുവരെ ട്രാൻസ്ഫർ വിൻഡോയിൽ ലിസാൻഡ്രോ മാർട്ടിനെസ്, ടൈറൽ മലേഷ്യ, ക്രിസ്റ്റ്യൻ എറിക്സൻ എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ഒരു സ്ട്രൈക്കറെ കൂടി തേടുന്ന ടീം സാൽസ്ബർഗിന്റെ കൗമാര താരം ബെഞ്ചമിൻ സെസ്കോയെ വാങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ.

Leave a comment