European Football Foot Ball Top News transfer news

കെപ അരിസാബലാഗയെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബായ നാപ്പോളി രംഗത്ത്

July 31, 2022

author:

കെപ അരിസാബലാഗയെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബായ നാപ്പോളി രംഗത്ത്

ചെൽസി ഗോൾ കീപ്പർ കെപ അരിസാബലാഗയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപ്പോളി രംഗത്ത്. സ്പാനിഷ് താരത്തിന്റെ അവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ ചെൽസി കുറച്ചുകാലമായി ശ്രമിച്ചു വരികയായിരുന്നു. അതിനിടയിലാണ് കെപയെ ടീമിലെത്തിക്കാനുള്ള താത്പര്യം സീരി എ ക്ലബ് മുന്നോട്ടുവെക്കുന്നത്.

ചെൽസിയിൽ നിന്നും കെപ നാപ്പോളിയിലേക്ക് ലോണടിസ്ഥാനത്തിലാവും ഈ സീസണിൽ എത്തുക. കഴിഞ്ഞ വർഷത്തെ ഫസ്റ്റ് ചോയ്‌സ് ഡേവിഡ് ഓസ്‌പിനയ്ക്ക് പകരക്കാരനായി ആദ്യ ഇലവനിൽ തന്നെ സ്പാനിഷ് താരത്തിന് അവസരം നൽകാമെന്നാണ് നാപ്പോളിയുടെ വാഗ്ദാനം.ക്ലബ് ഉടമ ഔറേലിയോ ഡി ലോറന്റിസിന്റെ നിർദേശ പ്രകാരമാണ് കെപയെ സ്വന്തമാക്കാനെത്തുന്നത്.

2018-ൽ അത്‌ലറ്റിക് ബിൽബാവോയിൽ നിന്ന് ഒരു ഗോൾകീപ്പർക്കുള്ള ലോക റെക്കോർഡ് തുക നൽകിയാണ് ചെൽസി കെപ അരിസാബലാഗയെ സ്വന്തമാക്കുന്നത്. എന്നാൽ 2019-20-ൽ ഫ്രാങ്ക് ലാംപാർഡിന്റെ കീഴിൽ ചെൽസിയിൽ നിരവധി പിഴവുകൾ വരുത്തിയ താരത്തെ പിന്നീട് പൂർണമായും ബെഞ്ചിലേക്ക് നീക്കുകയായിരുന്നു. തുടർന്നാണ് എഡ്വാർഡ് മെൻഡിയെ റെന്നസിൽ നിന്നും സ്റ്റാംഫോർഡ് ബ്രിഡ്‌ജിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഒരിക്കലും ചെൽസിയുടെ നമ്പർ വൺ കീപ്പറാവാൻ കെപയ്ക്ക് അവസരം ലഭിച്ചതുമില്ല.

Leave a comment