Cricket Cricket-International Top News

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ് തന്നെ ടി20 ലോകകപ്പിനും

July 31, 2022

author:

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ് തന്നെ ടി20 ലോകകപ്പിനും

ട്വന്‍റി 20 ലോകകപ്പിന് പരിഗണിക്കുന്ന ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാകും ഏഷ്യാ കപ്പ് ടീം പ്രഖ്യാപനമെന്ന് സൂചന. വിരാട് കോലിയും കൊവിഡ് മുക്തനായ കെഎൽ രാഹുലും ഏഷ്യാ കപ്പിൽ കളിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഓഗസ്റ്റ് എട്ട് ആണ്.

ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഏതാണ്ട് അതേ ടീം തന്നെയായിരിക്കും ഏഷ്യാ കപ്പിനായി തെരഞ്ഞെടുക്കപ്പെടുന്നതെന്ന് ഒരു പരിധിവരെ ഉറപ്പായെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ ഓസ്‌ട്രേലിയയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ആറ് ടി20 അന്താരാഷ്‌ട്ര മത്സരങ്ങളിലും ഇതേ കളിക്കാർ ഉണ്ടാകും.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിന് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. യുഎഇയില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഓഗസ്റ്റ് എട്ടിന് മുമ്പ് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ ടീമിലേക്ക് സഞ്ജു സാംസാണ് ഇടംപിടിക്കാനാവുമോ എന്ന കാര്യമാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.

Leave a comment