Cricket Cricket-International Top News

കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

July 31, 2022

author:

കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെതിരെ ഇറങ്ങും. ആദ്യ മത്സരത്തില്‍ ഓസീസിനോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് കയറാനാവും ശ്രമിക്കുക. മറുവശത്ത് ആദ്യ കളിയിൽ ബാര്‍ബഡോസിനോട് പരാജയം രുചിച്ചാണ് പാകിസ്ഥാന്റെയും വരവ്.

നേര്‍ക്കുനേര്‍ കണക്കുകളിൽ ഇന്ത്യയാണ് മുന്നിൽ. ഇതുവരെ പോരടിച്ച 11 കളികളിൽ ഒന്‍പതിലും ജയം ഇന്ത്യക്കായിരുന്നു. രണ്ടു തവണയാണ് ജയം പാകിസ്ഥാനൊപ്പം നിന്നത്. കരുത്തരായ ഓസ്ട്രേലിയയോടുള്ള ഇന്ത്യയുടെ തോൽവി ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 49 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും മധ്യനിരയുടേയും വാലറ്റത്തിന്‍റേയും കരുത്തില്‍ ഓസീസ് വനിതകള്‍ മൂന്ന് വിക്കറ്റിന് വിജയം കൈയ്യടുക്കുകയായിരുന്നു. ഇതിൽ നിന്നും കരകയറാനും ജയം ഇന്ന് അനിവാര്യമാണ്. ഇന്നത്തെ ഇന്ത്യ-പാക് പോരാട്ടം എഡ്‌ജ്‌ബാസ്റ്റണില്‍ വൈകീട്ട് മൂന്നരയ്ക്കാണ്.

Leave a comment