Cricket Cricket-International Top News

ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ വെങ്കടേഷ് പ്രസാദ് രംഗത്ത്

July 30, 2022

author:

ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ വെങ്കടേഷ് പ്രസാദ് രംഗത്ത്

ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് രംഗത്ത്. സ‍ഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ സ്‌ക്വാഡിലിരിക്കേ എന്തിന് അയ്യരിന് പരിഗണന നൽകുന്നുവെന്നാണ് മുൻതാരത്തിന്റെ ചോദ്യം. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലിരിക്കേ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നത് വിചിത്രമാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും കഴിഞ്ഞുവരുന്ന ബാറ്റിംഗ് ക്രമത്തില്‍ കൃത്യമായ സന്തുലനം കണ്ടെത്തേണ്ടത് അത്യാവിശ്യമാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

ശ്രേയസ് ടി20യില്‍ തന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ തയ്യാറാവണം എന്നും പ്രസാദ് വ്യക്തമാക്കി. വിന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജു ടി20 സ്‌ക്വാഡിലുണ്ടെങ്കിലും ഇന്നലെ കളിപ്പിച്ചിരുന്നില്ല. ശ്രേയസ് അയ്യര്‍ ബാറ്റിംഗ് ദുരന്തമായ മത്സരത്തില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ.

Leave a comment