Cricket Cricket-International Top News

ആദ്യ മത്സരത്തില്‍ വിൻഡീസിന് ടോസ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു

July 29, 2022

author:

ആദ്യ മത്സരത്തില്‍ വിൻഡീസിന് ടോസ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പര കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. മലയാളിതാരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പരിക്കില്‍ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ തിരിച്ചെത്തി.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തായിരിക്കും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തുക. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ബാറ്റിങ്ങിന് കരുത്തേകും. അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുമുന്‍പ് നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, റിഷഭ് പന്ത് ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, ഭുവനേശ്വർ കുമാർ, രവിചന്ദ്രൻ അശ്വിൻ, അർഷ്ദീപ് സിംഗ്.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ഷമർ ബ്രൂക്ക്സ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, നിക്കോളാസ് പുരാൻ, കെയ്ൽ മേയേഴ്‌സ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഓഡിയൻ സ്മിത്ത്, അൽസാരി ജോസഫ്, ഒബെദ് മക്കോയ്, കീമോ പോൾ.

Leave a comment