Cricket Cricket-International Top News

ഇന്ത്യ, ന്യൂസിലൻഡ് പരമ്പരയ്ക്കായുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

July 29, 2022

author:

ഇന്ത്യ, ന്യൂസിലൻഡ് പരമ്പരയ്ക്കായുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

ഇന്ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കായി 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്. ശക്തമായ ടീമിനെ അണിനിരത്തിയാണ് വിൻഡീസ് ടി20 പരമ്പര പിടിക്കാൻ തയാറെടുക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ഇന്ത്യയ്‌ക്കെതിരെ അഞ്ച് മത്സരങ്ങൾ കളിക്കും. പരമ്പര അവസാനിച്ചതിന് ശേഷം മൂന്ന് മത്സരങ്ങളിൽ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര തോറ്റ വെസ്റ്റ് ഇൻഡീസിന് ഇനി 20 ഓവർ മത്സരങ്ങളിൽ ഷിംറോൺ ഹെറ്റ്‌മെയറിന്റെ സേവനം ലഭിക്കുമെന്നതാണ് ആശ്വാസമാവുന്ന കാര്യം.

ഇന്ത്യക്കെതിരായ ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ നടക്കും. തറൂബയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയാണ് ആദ്യ മത്സരം സംഘടിപ്പിക്കുന്നത്. ഈ വേദിയിൽ ആദ്യമായി കളിക്കുന്ന അന്താരാഷ്ട്ര മത്സരം കൂടിയാണ് ഈ മത്സരം. രണ്ടും മൂന്നും മത്സരങ്ങൾ വാർണർ പാർക്ക്, ബാസെറ്റെർ, സെന്റ് കിറ്റ്‌സിൽ, അവസാന രണ്ട് കളി അമേരിക്കയിലെ ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിലും നടക്കും.

നിക്കോളാസ് പുരാൻ ടീമിന്റെ നായകനായി തുടരും. റോവ്മാൻ പവലാണ് വൈസ് ക്യാപ്റ്റൻ. കൂടാതെ ഷമർ ബ്രൂക്‌സ്, ബ്രാൻഡൻ കിംഗ്, കെയ്ൽ മേയേഴ്‌സ്, ഹെറ്റ്‌മെയർ എന്നിവർ ആതിഥേയരുടെ ശക്തമായ ബാറ്റിംഗ് നിരയാണ് വെസ്റ്റ് ഇൻഡീസ് അണിനിരത്തുന്നത്.

ആഗസ്റ്റ് 10 ബുധനാഴ്ച മുതൽ ഓഗസ്റ്റ് 14 ഞായർ വരെ സബീന പാർക്കിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായും ഇതേ ടീമിനെയാണ് വിൻഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് സ്ക്വാഡ്: നിക്കോളാസ് പുരാൻ (ക്യാപ്റ്റൻ), റോവ്മാൻ പവൽ (വൈസ് ക്യാപ്റ്റൻ), ഷമർ ബ്രൂക്ക്സ്, ഡൊമിനിക് ഡ്രേക്ക്സ്, ഷിമ്രോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്സ്, ഒബെദ് മക്കോയ്, കീമോ പോൾ, കീമോ പോൾ, റോമർ, ഒഡിയൻ സ്മിത്ത്, ഡെവൺ തോമസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.

Leave a comment