European Football Foot Ball Top News transfer news

ലെവർകുസന്റെ മൗസ ഡയബിയിൽ കണ്ണുടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

July 28, 2022

author:

ലെവർകുസന്റെ മൗസ ഡയബിയിൽ കണ്ണുടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേർ ലെവർകുസന്റെ മൗസ ഡയബിയിൽ കണ്ണുടക്കി റൈറ്റ് സൈഡ് ഫോർവേർഡ് പ്ലെയറിനെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിനെ ക്ലബിലെത്തിക്കാനിള്ള നീക്കത്തിന് പരിശീലകൻ എറിക് ടെൻ ഹാഗ് പച്ചക്കൊടി കാട്ടിയതായാണ് റിപ്പോർട്ട്. അയാക്‌സിന്റെ ആന്റണിയെ പ്രീമിയർ ലീഗിലെത്തിക്കാനുള്ള നീക്കത്തിലായിരുന്നു ഇതുവരെ റെഡ് ഡെവിൾസ്.

എന്നാൽ ബ്രസീലിയൻ താരത്തിനായി ഉയർന്ന ട്രാൻസ്‌ഫർ തുക അയാക്‌സ് ചോദിച്ചതാണ് മറ്റുള്ള താരങ്ങളെ പരിഗണിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയാറാവുന്നത്. ഇതിനോടകം തന്നെ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ എറിക്സൻ, ടൈറൽ മലേഷ്യ എന്നിവരെ പ്രീമിയർ ലീഗ് വമ്പൻമാർ ടീമിലെത്തിച്ചു കഴിഞ്ഞു.

ഫ്രഞ്ച് താരമായ മൗസ ഡയബിയെ സ്വന്തമാക്കാൻ നിലവിൽ ന്യൂകാസിൽ യുണൈറ്റഡും രംഗത്തുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 2019-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് വെറും 12 മില്യൺ പൗണ്ടിന് ഡയബി ലെവർകൂസനിലെത്തുന്നത്. കഴിഞ്ഞ സീസണിൽ 32 ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 12 അസിസ്റ്റുകളും നേടിയാണ് ഫ്രഞ്ച് താരം യൂറോപ്യൻ വമ്പൻമാരുടെ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചത്.

Leave a comment