Cricket Cricket-International Top News

ബാർബഡോസ് റോയൽസിന്റെ പുതിയ ക്യാപ്റ്റനായി ഡേവിഡ് മില്ലർ

July 28, 2022

author:

ബാർബഡോസ് റോയൽസിന്റെ പുതിയ ക്യാപ്റ്റനായി ഡേവിഡ് മില്ലർ

കരീബിയൻ പ്രീമിയർ ലീഗ് (CPL) 2022 സീസണിലെ ബാർബഡോസ് റോയൽസിന്റെ പുതിയ ക്യാപ്റ്റനായി വെറ്ററൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറെ തെരഞ്ഞെടുത്തു. റോയൽസിന്റെ നിർണായക ഘടകമായി തുടരുന്ന വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറിന് പകരമായാണ് മില്ലർ എത്തുന്നത്.

ഹോൾഡറെ കൂടാതെ കൈൽ മേയേഴ്‌സ്, ഒഷെയ്ൻ തോമസ്, ഒബേദ് മക്കോയ്, ഹെയ്‌ഡൻ വാൽഷ് ജൂനിയർ റോയൽസ് തുടങ്ങിയ പ്രമുഖ കളിക്കാരെയും ബാർബഡോസ് റോയൽസ് ഇത്തവണത്തെ സീസണിനായി നിലനിർത്തിയിട്ടുണ്ട്. മറ്റൊരു ദക്ഷിണാഫ്രിക്കൻ താരമായ ക്വിന്റൺ ഡി കോക്ക്, അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് ഉർ റഹ്മാൻ എന്നിവരെയും ടീമിലെത്തിച്ചുട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

മില്ലർ അവസാനമായി കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചത് 2018-ൽ ജമൈക്ക ടല്ലാവാസിനായി ആയിരുന്നു. 2016-ൽ സെന്റ് ലൂസിയ സൂക്‌സിനെ പ്രതിനിധീകരിച്ചു. 146.90 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റിൽ 15 സിപിഎൽ മത്സരങ്ങളിൽ നിന്ന് ദക്ഷിണാഫ്രിക്കൻ താരം 332 റൺസ് നേടിയിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മധ്യനിര ബാറ്റർ 142.73 സ്‌ട്രൈക്ക് റേറ്റിൽ 481 റൺസ് നേടി ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു.

Leave a comment