Cricket Cricket-International Top News

മൂന്നാം ഏകദിനത്തിലും വിജയം, വിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

July 28, 2022

author:

മൂന്നാം ഏകദിനത്തിലും വിജയം, വിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഏകദിനത്തിലും ഇന്ത്യയ്ക്ക് കിടിലൻ ജയം. 119 റണ്‍സിനാണ് ശിഖര്‍ ധവാനും സംഘവും ജയിച്ച് കയറിയത്. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.

ഡക്ക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാൽ 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. പരമ്പര തൂത്തുവാരിയതിന് പിന്നാലെ ശിഖര്‍ ധവാന്റെ നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യക്ക് ഒരു അത്യപൂർവ റെക്കോര്‍ഡും സ്വന്തമായി.

മുന്‍ ഇന്ത്യൻ നായകരായ കപില്‍ ദേവ്, സൗരവ് ഗാംഗുലി, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡാണ് ധവാന് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്.

Leave a comment