Cricket Cricket-International Epic matches and incidents Top News

റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവരും ലെജൻഡ് ക്രിക്കറ്റിലേക്ക്

July 27, 2022

author:

റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവരും ലെജൻഡ് ക്രിക്കറ്റിലേക്ക്

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവർ. അടുത്തിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ടെയ്‌ലറിന്റെ മടങ്ങിവരവാകും ഇതിൽ ഏറ്റവും ശ്രദ്ധേയമാവുക.

ഇവരെ കൂടാതെ ബ്രെറ്റ് ലീ, ഡെയ്ൽ സ്റ്റെയ്ൻ, ജാക്ക് കാലിസ്, വീരേന്ദർ സെവാഗ്, ഷെയ്ൻ വാട്സൺ, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, മുത്തയ്യ മുരളീധരൻ തുടങ്ങിയ ഇതിഹാസങ്ങളെല്ലാം ടൂർണമെന്റിൽ തങ്ങളുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ ആദ്യ പതിപ്പിൽ ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നിങ്ങനെ മൂന്ന് ടീമുകളായിരുന്നു ഉണ്ടായിരുന്നത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ ഒമാനിൽ വേൾഡ് ജയന്റ്‌സാണ് ടൂർണമെന്റിന്റെ വിജയികളായത്. ഇതിനകം തന്നെ 50 ലധികം കളിക്കാർ രണ്ടാം പതിപ്പിൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുള്ളതിനാൽ ടീമുകളുടെ എണ്ണവും കൂടുമോയെന്നാണ് അറിയേണ്ടത്.

നാല് ഫ്രാഞ്ചൈസികൾ ഇതിനായി രംഗത്തുണ്ടെന്നാണ് വിവരം. കൂടാതെ കളിക്കാരെ വ്യത്യസ്ത ഫ്രാഞ്ചൈസികളിലേക്ക് തെരഞ്ഞെടുക്കുന്നതിന് ഒരു ഡ്രാഫ്റ്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.

Leave a comment