Cricket Cricket-International Top News

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും കെഎല്‍ രാഹുൽ ഉണ്ടാവില്ല

July 27, 2022

author:

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും കെഎല്‍ രാഹുൽ ഉണ്ടാവില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ നിന്നും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുൽ വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധിതനായിരുന്ന താരം ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാക്കുക. എന്നാൽ താരത്തോട് ഒരാഴ്ച്ച വിശ്രമമെടുക്കാന്‍ ഇന്ത്യയുടെ മെഡിക്കല്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം രാഹുലിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഏകദിന ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണോട് ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാന രണ്ട് ടി20 മത്സരങ്ങളില്‍ രാഹുലിന് കളിക്കാനാവുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ പരമ്പര മൊത്തത്തില്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ രാഹുല്‍ ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. വിൻഡീസിനെതിരായ ടി20 പരമ്പരയും നഷ്‌ടമാവുന്നതോടെ സിംബാബ്‌വെ പര്യടനത്തിലായിരിക്കും രാഹുല്‍ തിരിച്ചെത്തുക. ഈ മാസം 29-നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്.

Leave a comment