European Football Foot Ball Top News transfer news

ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന് ലെവൻഡോസ്‌കി

July 26, 2022

author:

ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന് ലെവൻഡോസ്‌കി

വരുന്ന സീസണിൽ ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായവുമായി അടുത്തിടെ ടീമിലെത്തിയ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി. അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്കായി തയാറെടുക്കുന്ന കാറ്റലൻ ക്ലബ് മികച്ച ഫോമിൽ മുന്നേറുന്ന സാഹചര്യത്തിലാണ് അഭിപ്രായ പ്രകടനവുമായി ലെവ എത്തുന്നത്.

നാൽപ്പത്തിയഞ്ച് മില്യൺ യൂറോയോളം നൽകിയാണ് റോബർട്ട് ലെവൻഡോസ്‌കിയെ ബാഴ്‌സലോണ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിൽ നിന്നും ലെവൻഡോസ്‌കിയെ റാഞ്ചിയത്. ബയേൺ മ്യൂണിക്കിനായി 375 മത്സരങ്ങളിൽ നിന്നും 344 ഗോളുകൾ നേടി എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം ബാഴ്‌സലോണയിലും അതാവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ഞാനിവിടെ എത്തിയിട്ടുള്ളതെന്നും ആദ്യ ദിവസം മുതൽ ക്ലബിനോടും സഹതാരങ്ങളോടും ഇണങ്ങാൻ കഴിഞ്ഞുവെന്നും പോളിഷ് താരം പറഞ്ഞു. ബൊറൂസിയയിൽ നിന്ന് 2014-ലാണ് താരം ബയേൺ മ്യൂണിക്കിലെത്തുന്നത്. ടീമിനായി 374 കളിയിൽ 343 ഗോളുകളാണ് ലെവന്‍ഡോവ്സ്‌കി അടിച്ചുകൂട്ടിയിരിക്കുന്നത്.

ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ആകെ 19 കിരീടങ്ങളും പോളണ്ട് താരം ഉയർത്തിയിട്ടിണ്ട്. പോയ സീസണില്‍ ബയേൺ മ്യൂണിക്കിനായി 45 മത്സരങ്ങളില്‍ നിന്നും 49 ഗോളുകളും ഏഴ് അസിസ്റ്റുകളും ലെവന്‍ഡോവ്സ്കിയുടെ പേരിലുള്ളത്.

Leave a comment