European Football Foot Ball Top News transfer news

മാർഷ്യാലിനു വേണ്ടിയും കരുക്കൾ നീക്കി യുവെന്റസ്

July 26, 2022

author:

മാർഷ്യാലിനു വേണ്ടിയും കരുക്കൾ നീക്കി യുവെന്റസ്

അത്ലറ്റികോ മാഡ്രിഡ് താരമായ അൽവാരോ മൊറാട്ടക്കു വേണ്ടിയുള്ള ക്ലബിന്റെ ശ്രമങ്ങൾ വിജയം കണ്ടില്ലെങ്കിൽ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റനിര താരമായ ആന്റണി മാർഷ്യാലിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ യുവെന്റസ്. ഇതോടൊപ്പം ചെൽസി താരമായ ടിമോ വെർണറിനെയും ഇറ്റാലിയൻ വമ്പൻമാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അടുത്ത സീസണിൽ സീരി എ കിരീടം തിരിച്ചു പിടിക്കാൻ ടീമിനെ ശക്തിപ്പെടുത്താനാണ് യുവന്റസിന്റെ നീക്കം.എന്നാൽ ഈ രണ്ടു താരങ്ങളെയും അവരുടെ ക്ലബുകൾ വിട്ടു കൊടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനാണ് സാധ്യത. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടുമെന്ന അനിശ്ചിതത്വത്തിനിടെയാണ് മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്താനുള്ള ആലോചന.

പ്രീ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തതും മാർഷ്യലിന് തുണയായി. റാഷ്ഫോർഡ്, സാഞ്ചോ എന്നിവർക്കൊപ്പം നമ്പർ 9 പൊസിഷനിൽ പ്രധാന താരമായാണ് ഫ്രഞ്ച് താരത്തെ പരിശീലകൻ എറിക് ടെൻ ഹാഗ് കാണുന്നത്. ബെഞ്ചമിന്‍ പവാദിനെ ടീമിലെത്തിക്കാനും യുണൈറ്റഡ് ചര്‍ച്ചകള്‍ തുടങ്ങി. ചാംപ്യന്‍സ് ലീഗ് ടീമിനായുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം തുടരുകയാണ്. ലുക്കാക്കു ക്ലബ് വിട്ടതിനാൽ പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാതെ വെർണറെ വിൽക്കുന്ന കാര്യം ചെൽസിയും പരിഗണിക്കാൻ സാധ്യതയില്ല.

Leave a comment