Cricket Cricket-International Top News

വില്യംസൺ ടീമിൽ, വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

July 25, 2022

author:

വില്യംസൺ ടീമിൽ, വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

അടുത്ത മാസം വെസ്റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന വൈറ്റ് ബോൾ പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ഉൾപ്പെടെ നിരവധി സീനിയർ താരങ്ങൾക്കൊപ്പം ക്യാപ്റ്റൻ കെയ്ൻ വില്യംസണും ടീമിൽ തിരിച്ചെത്തിയതാണ് സന്തോഷ വാർത്ത. 2014-ന് ശേഷം ഒരു ഉഭയകക്ഷി പരമ്പരയ്ക്കായി കിവീസ് കരീബിയൻസിൽ എത്തിയിട്ടില്ല എന്നതിനാൽ വരാനിരിക്കുന്ന പരമ്പരയ്ക്ക് ഏറെ ശ്രദ്ധയാകർഷിക്കാനാവും.

കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന കെയ്ൻ വില്യംസൺ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ഡെവോൺ കോൺവേ എന്നിവരുടെ തിരിച്ചുവരവും ന്യൂസിലൻഡ് ക്രിക്കറ്റിന് ആശ്വാസമാവും. കഴിഞ്ഞ വർഷം ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യൻ പര്യടനത്തിന് ശേഷം ആദ്യമായാണ് വൈറ്റ് ബോൾ പരമ്പരയ്ക്കായി വില്യംസൺ തിരിച്ചെത്തുന്നത്. രണ്ട് തവണ ടി20 ലോക ചാമ്പ്യൻമാരായ കരീബിയൻ ടീമിനെ നേരിടുക എന്നത് ആവേശകരമായ വെല്ലുവിളിയാണെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

ന്യൂസിലൻഡ് ഏകദിന, ട്വന്റി20 ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, ട്രെന്റ് ബോൾട്ട്, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാർട്ടിൻ ഗപ്‌റ്റിൽ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷം, മിച്ചൽ സിലിപ്‌സ്, ഇഷ് സോധി, ടിം സൗത്തി, ഗ്ലെൻ ഫിലിപ്‌സ്

Leave a comment